Skip to main content

സംസ്ഥാന എക്‌സൈസ് കായികമേളക്ക് ഇന്ന് (നവംബര്‍ എട്ട് )തുടക്കമാവും 

 

പതിനേഴാമത് സംസ്ഥാന എക്‌സൈസ് കലാകായിക മേള  ഇന്ന് (നവംബര്‍ എട്ട്) ആരംഭിക്കും.  മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ദേവഗിരി കോളേജില്‍ നടക്കുന്ന മേള നവംബര്‍ ഒമ്പതിന് രാവിലെ 8.30ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയാവും. ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേസന്വേഷണത്തില്‍ മികവു കാണിച്ച സേനാംഗങ്ങള്‍ക്ക് ചടങ്ങില്‍ പാരിതോഷികം നല്‍കും.

നവംബര്‍ 10 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

 

 

ക്‌ളാര്‍ക്ക് - ടൈപ്പിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ജില്ല സൈനികക്ഷേമ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് - ടൈപ്പിസ്റ്റിന്റെ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള പത്താംക്ലാസ്സ് പാസ്സായ 50 വയസ്സിന് കുറവുളളവരുമായ വിമുക്ത ഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, വേര്‍ഡ് പ്രോസസ്സിംഗ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 14 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷയോടൊപ്പം എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പ്രതിരോധസേന സര്‍വ്വീസ്, ടൈപ്പിംഗ് പ്രോഫിഷ്യന്‍സി രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. ഫോണ്‍ - 0495 2771881. 

 

 

ത്രിദിന സഹവാസ ക്യാമ്പ്

 

നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് സംഘടിപ്പിക്കുന്ന യുവജനനേതൃത്വവും സാമൂഹ്യ വികസനവും എന്ന ത്രിദിന സഹവാസ ക്യാമ്പ് നവംബര്‍ എട്ട്, ഒന്‍പത്, 10 തീയ്യതികളില്‍ ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ നടക്കും. 15 നും 29 നും ഇടയിലുളള യുവജനങ്ങള്‍ ആണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനം വൈകീട്ട് അഞ്ച് മണിക്ക് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും.

date