Skip to main content

ജില്ലാ കേരളോത്സവം മാറ്റി

    ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നു വരെ പാണ്ടിക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന ജില്ലാ കേരളോത്സവം ഡിസംബര്‍ 10 മുതല്‍ 15വരെയുള്ള തീയതികളിലേക്ക് മാറ്റിവച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കായിക മത്സരങ്ങള്‍ ഡിസംബര്‍ 10, 11, 12 തീയതികളിലും,  വര്‍ണാഭമായ ഘോഷയാത്ര 13ന് വൈകീട്ടും കലാമത്സരങ്ങള്‍ 14, 15 തീയതികളില്‍ പാണ്ടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാവകാശം വേണമെന്ന് വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല പരിപാടിയുടെ തീയതി മാറ്റിവച്ചത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാപഞ്ചായത്ത് അംഗം രോഹില്‍നാഥ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍പങ്കെടുത്തു.
 

date