Skip to main content

ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ്

വെങ്കിടങ്ങിൽ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. 13 ഭിന്നശേഷിക്കാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് വിഹിതത്തിൽ നിന്നും 1.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 45,000 രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 5000 രൂപയുമാണ് പദ്ധതി നിർവ്വഹണത്തിനായി അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക. മെഡിക്കൽ ഓഫീസർമാരായ ഡോ. സൈമൺ ചുങ്കത്ത്, ഡോ. സി.പി. പ്രിയ പരിശോധനാ ക്യാമ്പിൽ പങ്കെടുത്തു.

date