Post Category
ബോധവൽക്കരണം നടത്തി
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ബോധവൽക്കരണ പരിപാടി നടന്നു. മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ് ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വിവിധ പദ്ധതികളെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ശിശുക്കളും പോഷകാഹാരവും എന്നവിഷയത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. സോണിയ ജോസഫ്, ഭക്ഷ്യ സുരക്ഷയോടൊപ്പം സാമ്പത്തിക സാക്ഷരതയും എന്നവിഷയത്തിൽ തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരത കൗൺസിലർ വി ആർ രാമചന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു. ക്വിസ് മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ അസിസ്റ്റന്റ് ഡയറക്ടർ ജോർജ് മാത്യു അധ്യക്ഷനായി.
date
- Log in to post comments