Skip to main content

കൊടുങ്ങല്ലൂർ നഗരസഭ: കേരളോത്സവം ഇന്ന് (നവം.9)

കൊടുങ്ങല്ലൂർ നഗരസഭ കേരളോത്സവം നവം. 9 ന് ( ഇന്ന് ) ആരംഭിക്കും. രാവിലെ 7 മണിക്ക് പുല്ലൂറ്റ് നാരായണമംഗലത്ത് നഗരസഭ ചെയർമാൻ കെ ആർജൈത്രൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ സി കെ രാമനാഥൻ അദ്ധ്യക്ഷത വഹിക്കും. കലാമൽസരങ്ങൾ ഉച്ചയ്ക്ക് ഒരു മണിക്ക് ടൗൺ ഹാളിലും ഫുട്ബാൾ മത്സരം ചേരമാൻ ഗ്രൗണ്ടിലും അത്‌ലറ്റിക്‌സ് ജെടി എസ് ഗ്രൗണ്ടിലും ക്രിക്കറ്റ് എം.ഐ ടി ഗ്രൗണ്ടിലും നടത്തും. വോളിബോൾ മത്സരം മുസിരിസ് ഗ്രൗണ്ടിലും കബഡി ബോയ്‌സ് സ്‌കൂളിലും ഷട്ടിൽ ഉഴുവത്ത് കടവ് ഇൻഡോർ സ്റ്റേഡിയത്തിലും വടംവലി മത്സരം കോട്ടപ്പുറം മാർക്കറ്റിലും ചെസ്സ് മത്സരം നഗരസഭ ഫ്രണ്ട് ഓഫീസ് പരിസരത്തും നടക്കും. സമാപന സമ്മേളനം കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
 

date