Skip to main content

ജില്ലാ കന്നുകുട്ടി പ്രദർശനവും കാഫ് റാലിയും നാളെ (നവം 10)

മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാതല കന്നുകുട്ടി പ്രദർശനവും പെരിഞ്ഞനം പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നാളെ രാവിലെ 9 ന് വി.കെ. ഗോപാലൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ശിൽപ്പശാലയിൽ എസ്.എൽ.പി.ബി അസി. ഡയറക്ടർ എൻ. ഉഷാറാണി, കൊടുങ്ങല്ലൂർ ആർ.എ.എച്ച്.സി പ്രോജക്ട് ഓഫീസർ ഡോ. സുരേഷ്.പി.ഡി, വെറ്റനറി സർജൻ ഡോ. എ.എസ്. ലാല എന്നിവർ ക്ലാസുകൾ നയിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 7 മുതൽ 8 വരെയാണ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. 8 മുതൽ 9 വരെയാണ് ജഡ്ജിംഗ് സമയം. കന്നുകുട്ടി, കിടാരി, കറവപ്പശു എന്നീ വിഭാഗങ്ങളിലെ ഏറ്റവും നല്ല ഉരുക്കൾക്ക് സമ്മാനം നൽകും.

date