Post Category
ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം നാളെ (നവംബർ 10)
ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദിന്റെ പൗരാണിക പ്രൗഢി നിലനിർത്തിക്കൊണ്ടുള്ള പുനരുദ്ധാരണപ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം നാളെ (നവംബർ 10)നടക്കും. വൈകീട്ട് 4ന് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിക്കും. ചാലക്കുടി എംപി ബെന്നി ബഹനാൻ, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ ഐ.എ.എസ്, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ചേരമാൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, കൗൺസിലർ ആശാലത, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് എന്നിവർ പങ്കെടുക്കും.
date
- Log in to post comments