Skip to main content

നബിദിനാഘോഷങ്ങള്‍ ആരോഗ്യപരമായിരിക്കണം

ജില്ലയിലെ നബിദിനാഘോഷ പരിപാടികള്‍ പ്രകൃതി സൗഹൃദവും ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലും നടത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഭക്ഷണ പാനീയങ്ങള്‍ നല്‍കുന്നതിന് സ്റ്റീല്‍/ചില്ല് ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കണം. മഞ്ഞപിത്തം, വയറിളക്ക രോഗങ്ങള്‍ തടയുന്നതിനായി ഐസ് ഉപയോഗിച്ചുള്ള പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ശീതളപാനിയങ്ങള്‍ മിഠായികള്‍ തുടങ്ങിയവ നല്‍കുന്നത് ഒഴിവാക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള  പാനീയങ്ങള്‍ നല്‍കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. 

date