Skip to main content

ബാലസഭ ഉദ്ഘാടനം ചെയ്തു

അന്നമനട ഗ്രാമപഞ്ചായത്ത് 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി നടപ്പിലാക്കുന്ന ബാലസഭ പ്രവർത്തങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ടെസ്സി ടൈറ്റസ് നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഒ പൗലോസ് അധ്യക്ഷത വഹിച്ചു. മാള ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കെ എസ് ഡിബിൻ വിവിധ ആപത്ഘട്ടങ്ങളിൽ അവലംബിക്കേണ്ട രക്ഷാ പ്രവർത്തനങ്ങൾ, അപകടങ്ങൾ തരണം ചെയ്യേണ്ട വിധം എന്നീ വിഷയങ്ങളിൽ പരിശീലന ക്ലാസ്സെടുത്തു. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ ബിന്ദു വിൽസൺ കുട്ടികൾക്കായി ശാസ്ത്ര വിഷയത്തിൽ ക്വിസ് മത്സരം നടത്തി. ശിവദാസൻ കുഴിക്കാട്ടുശേരി പേപ്പർ ക്രാഫ്റ്റ് സംബന്ധിച്ച ക്ലാസ്സെടുത്തു. ഇതിന്റെ ഭാഗമായി പേപ്പർ പേന, ക്രിസ്തുമസ് സ്റ്റാർ എന്നിവ നിർമ്മിക്കുന്നതിന് പരിശീലനം നൽകി. 150 കുട്ടികൾ ക്ലാസ്സിൽ സന്നിഹിതരായി. പഞ്ചായത്ത് അംഗങ്ങളായ കെ കെ രവി നമ്പുതിരി, ഗീത ഉണ്ണികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്‌സൺ ഷിനി സുധാകരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. എ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

date