Skip to main content

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്

ഐഎസ്ഒ അംഗീകാരം ലഭിച്ചു
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ 9001-2015 സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ലഭ്യമാകും. ഇതിന്റെ ഭാഗമായി നടന്ന ഓഡിറ്റിൽ ബ്ലോക്ക് പഞ്ചായത്തിലെ നവീകരണ പ്രവർത്തനങ്ങളും ഓഫീസ് മാനേജ്മെന്റ് പ്രവർത്തനങ്ങളും ക്വാളിറ്റി മാനേജ്ജ്മെന്റ് പ്രവർത്തനങ്ങളും വിലയിരുത്തിക്കൊണ്ടാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. സർട്ടിഫിക്കേഷൻ ഏജൻസിയായ ടാറ്റാ കൺസൾട്ടൻസി സർവ്വീസസാണ് ഓഡിറ്റ് നടത്തിയത്. ഈ അംഗീകാരം ലഭിക്കുന്നതിനു മുന്നോടിയായി ഫ്രണ്ട് ഓഫീസ്, മാതൃ സൌഹൃദ ഫീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ഫ്രണ്ട് ഓഫീസ്, കുടിവെള്ളം എന്നിവ ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ചു. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ അന്നുതന്നെ നൽകുന്ന വിധത്തിലുള്ള സജീകരണങ്ങളും ഓഫീസിൽ തയ്യാറാക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം, ഫയൽ സംവിധാനം, റെക്കോർഡ് റൂം എന്നിവയും അന്താരാഷ്ട്ര നിലവാരത്തിലാക്കി. ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും അതിന്റെ പരിധിയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർന്നു. തൃശൂർ ജില്ലയിൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന 11- മത്തെ ബ്ലോക്ക് പഞ്ചായത്താണ് ചൊവ്വന്നൂർ. രണ്ടു മാസത്തിനകം ശേഷിക്കുന്ന അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചേക്കും. ഇതോടെ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളും ഐ എസ് ഒ നിലവാരത്തിലേക്കെത്തും.
 

date