Skip to main content

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയ്ക്ക് തുടക്കമായി

 

    ആനാട് ഗ്രാമപഞ്ചായത്തില്‍ 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വേങ്കവിള രാമപുരം യു.പി.എസിലെയും കെ.കെ.വി.യു.പി.എസ്സിലെയും യു.പി.വിഭാഗത്തില്‍ പഠിക്കുന്ന നൂറു വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

    പദ്ധതി പ്രകാരം ഒരു വിദ്യാര്‍ഥിക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളും അതിനാവശ്യമായ തീറ്റയും മരുന്നും ലഭിക്കും. പഠനത്തോടൊപ്പം ചെറിയൊരു വരുമാനമാര്‍ഗം എന്നതിന് പദ്ധതി സഹായിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

    ആനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹീദ്,സിന്ധു,വേങ്കവിള സജി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  ആനാട് മൃഗാശുപത്രി വെറ്റിനറി സര്‍ജന്‍ ഡോ.രഞ്ജിത് എന്നിവര്‍ വേങ്കവിള രാമപുരം യു.പി.എസ്സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

 

date