Skip to main content

ശിശുദിനാഘോഷം:ശിശുദിന റാലി സംഘടിപ്പിക്കും

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വനിതാ ശിശുവികസന വകുപ്പ് തുടങ്ങിയവയോടെ സഹകരണത്തോടെ  വിപുലമായി  ശിശുദിനാഘോഷം സംഘടിപ്പിക്കും.നവംബര്‍ നാലിന് ആരംഭിച്ച  ശിശുദിനാഘോഷ പരിപാടികള്‍  നവംബര്‍ 20 ആണ് സമാപിക്കുക.ദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 14ന് രാവിലെ പത്തിന് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്ത്  നിന്ന് ശിശുദിന റാലി സംഘടിപ്പിക്കും.റാലി കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം ഫ്‌ളാഗ് ഓഫ് ചെയ്യും.10.30ന് നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്  എസ് എസില്‍ കുട്ടികളുടെ സംഗമം നടത്തും. കുട്ടികളുടെ പ്രധാനമന്ത്രി  സ്വാഗതം പറയുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കുട്ടികളുടെ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി  ശിശു ദിനസന്ദേശം നല്‍കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം കുട്ടികളുടെ നേതാക്കളെ അനുമോദിക്കും.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കാസര്‍കോട് ഡി.ഡി.ഇ കെ.വി പുഷ്പ സമ്മാനം നല്‍കും.
    ജില്ലാതല ശിശുദിനാഘോഷം നവംബര്‍ 14 ന് കുന്നുംകൈ ക്രഷില്‍ ആണ് നടത്തുക.

date