Post Category
ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് ബീച്ച് അംബ്രല്ല സൗജന്യമായി വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ നവംബര്‍ 31നകം സമര്‍പ്പിക്കണം. ഫോണ്‍ 0483 2734171.
date
- Log in to post comments