Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം : അഡ്വ എ എം ആരിഫ് എം പി

ആലപ്പുഴ:ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനവും പദ്ധതികളുടെ തുടർ മാർഗരേഖ തയ്യാറാക്കലും അഡ്വ എ എം ആരിഫ് എം പിയുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ നടന്നുകേന്ദ്ര പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് അഡ്വ എ എം ആരിഫ് എം പി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളികളിൽ പലതിലും മികച്ച നിലയ്ക്കാണ് ജില്ലയുടെ പ്രകടനമെന്നും ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള തുടർപ്രവർത്തനങ്ങൾക്ക് എം പി എന്ന നിലയ്ക്ക് സർവ്വ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞുകേന്ദ്രാവിഷ്കൃത റോഡ് നിര്‍മ്മാണത്തിന് പുതുതായുള്ള ശുപാര്‍ശകള്‍ എത്രയും വേഗം നല്‍കണമെന്ന് എം.പി.യോഗത്തില്‍ പറഞ്ഞുതൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ ഷിൻസ്.ഡിപ്രോജക്ട് ഡയറക്ടർ ആൻഡ് ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണർ ജെ ബെന്നി,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്,ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ജയകുമാരി പി വി,അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ(പി എഷെറഫ് പി ഹംസ,അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ആർ രാധാകുമാർ എന്നിവർ പങ്കെടുത്തു.

 

date