ആരോഗ്യകേരളത്തില്‍ കരാര്‍ നിയമനം
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് ( പുരുഷന്‍മാര്‍ മാത്രം) (ഇടമലക്കുടി ആരോഗ്യകേന്ദ്രത്തിലേക്ക്), ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സിന് ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയും ലാബ് ടെക്‌നീഷ്യന് അംഗീകൃത സര്‍വ്വകലാശാല/അംഗീകൃത പാരാമെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡി.എം.എല്‍.റ്റി/എം.എല്‍.റ്റി, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയുമാണ് യോഗ്യത. പ്രായപരിധി 2019 നവംബര്‍ ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യരായവര്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി കുയിലിമല സിവില്‍ സ്റ്റേഷനു സമീപത്തുള്ള എന്‍.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ്/ സ്പീഡ് പോസ്റ്റ് വഴിയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍ 04862 232221.
- Log in to post comments