Skip to main content

റോട്ടാ വാക്സിന്‍ വിതരണം : ഉദ്ഘാടനം  ഇന്ന്

റോട്ടാ വൈറസ് മൂലമുണ്ടാകുന്ന വയറിളക്കം പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന റോട്ടാ വാക്സിന്‍റെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് (നവംബര്‍ 13) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ ആലിച്ചന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വിജി രാജേഷ്, ഗ്രാമപഞ്ചായത്തംഗം വിജി റെജിമോന്‍, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date