Skip to main content

സഹകരണ വാരാഘോഷം: ജില്ലാതല സമ്മേളനവും സെമിനാറും 15 ന്

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 15 ന് ജില്ലയില്‍ സഹകരണ സമ്മേളനവും സെമിനാറും സംഘടിപ്പിക്കും. തിരുനക്കര മൈതാനത്ത് രാവിലെ 10ന് നടക്കുന്ന സെമിനാര്‍  മുന്‍ എം.എല്‍.എ  വി. എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിക്കും. പുതിയ ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ മുന്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ കെ. ഹരി പ്രബന്ധം അവതരിപ്പിക്കും. പി.എ.സി.എസ്  പ്രസിഡന്‍റ് സതീഷ് ചന്ദ്രബോസ്, ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ വി. പ്രസന്ന കുമാര്‍ എന്നിവര്‍ പങ്കെടുക്കും.  

വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഉമ്മന്‍ചാണ്ടി, സി.എഫ് തോമസ്, മോന്‍സ് ജോസഫ്, പി. സി ജോര്‍ജ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, മാണി സി. കാപ്പന്‍, കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി.ആര്‍ സോന തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് അവസാനിക്കും.  

date