Skip to main content

അഫീലിന്‍റെ കുടുംബത്തിന് 10 ലക്ഷം നല്‍കി

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരത്തിനിടയില്‍ ഹാമര്‍ തലയില്‍ പതിച്ച് മരണമടഞ്ഞ അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കി. 

 

ഒക്ടോബര്‍ നാലിനുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 21നാണ് അഫീല്‍ മരിച്ചത്. മൂന്നിലവ് ഫെഡറല്‍ ബാങ്കില്‍ പിതാവ് ജോണ്‍സണ്‍ ജോര്‍ജിന്‍റെ അക്കൗണ്ടില്‍ തുക ലഭ്യമാക്കിയതായി മീനച്ചില്‍ തഹസീല്‍ദാര്‍ അറിയിച്ചു.

date