Skip to main content

ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം സമാപിച്ചു

 ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുടര്‍ വിദ്യാഭ്യാസ കലോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിച്ചു.

 പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനും  കോട്ടയം നഗരസഭയിലെ തുടര്‍ പഠന കേന്ദ്രത്തിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്‍ഡിംഗ്  കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബെറ്റി റോയ് മണിയങ്ങാട്ട്, ഡോ. ശോഭാ സലിമോന്‍, ലിസമ്മ ബേബി, സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ്, അസിസ്റ്റന്‍റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബേബി ഗിരിജ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അനില്‍ കൂരോപ്പട തുടങ്ങിയവര്‍ പങ്കെടുത്തു.

date