ആമപ്പാറയില്‍ ജാലകം ഇക്കോപാര്‍ക്ക് നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 16ന്
രാമക്കല്‍മേടിന് സമീപം ആമപ്പാറ ജാലകം ഇക്കോപാര്‍ക്ക് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍16ന് രാവിലെ 10 ന് വൈദ്യുതി വകുപ്പ് മന്ത്രി. എം.എം. മണി നിര്‍വ്വഹിക്കും.
ഡി.റ്റി.പി.സിയുടെ കീഴില്‍ ജാലകം ഇക്കോ പാര്‍ക്ക് പദ്ധതിക്ക് 2.25 കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ജീപ്പ് സഫാരിക്ക് പേരുകേട്ട സ്ഥലം പ്രകൃതി രമണീയവും, രാമക്കല്‍മേട് ടൂറിസം സെന്റര്‍, കാറ്റാടിപാടം,സോളാര്‍ പാര്‍ക്ക് എന്നിവ നേരില്‍ കാണുവാന്‍ കഴിയുന്ന ഒരു വ്യൂ പോയിന്റു കൂടിയാണ്. ഇതോടനുബന്ധിച്ച് ചേരുന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, പി.എന്‍ വിജയന് (ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, വനം വികസന കോര്പ്പറേഷന് ) എസ്.ജ്ഞാനസുന്ദരം ( നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ടോമി പ്ലാവുവച്ചതില്‍( പ്രസിഡന്റ് കരുണാപുരം ഗ്രാമപഞ്ചായത്ത് ) തുടങ്ങിയവര്‍ പ്രസംഗിക്കും. ടി.എം. ജോണ്‍ (ഡി.റ്റി.പി.സി എക്സിക്യുട്ടീവ് കമ്മറ്റി അംഗം ) സ്വാഗതവും ജയന് പി. വിജയന് റിപ്പോര്‍ട്ട് അവതരിപ്പിക്കും
- Log in to post comments