Skip to main content

പാറക്കല്ല് ഉരുണ്ട് വീണ് നിയന്ത്രണം തെറ്റിയ ലോറി  നൂറടി താഴ്ചയിലേക്ക് മറിഞ്ഞു  സേഫ് സോണ്‍ സംഘവും റാന്നി തഹസില്‍ദാറും രക്ഷകരായി 

നിലയ്ക്കല്‍ പ്ലാപ്പള്ളി റോഡില്‍ ആനക്കുഴി വളവില്‍ ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് വലിയ പാറക്കല്ല് ഉരുണ്ടു വീണ് നിയന്ത്രണം തെറ്റിയ ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ സുരേഷിന്(50)പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. റോഡ് പണികള്‍ക്കായി കൊണ്ടുവന്ന റോളര്‍ എടുക്കുവാന്‍ പമ്പയിലേക്ക് പോകുകയായിരുന്നു വാഹനമാണ് ഇന്നലെ(നവംബര്‍ 13) ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അപകടത്തില്‍പ്പെട്ടത്.

മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അയിരൂര്‍ പുത്തന്‍ശബരിമല സ്വദേശിലയായ സുരേഷിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. 

റാന്നി തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസ്, ഡെപ്യുട്ടി തഹസില്‍ദാര്‍ എന്‍.കെ അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തഹസില്‍ദാറിന്റെ വാഹനത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ സുരേഷിനെ ആദ്യം പെരിനാട് ആശുപത്രിയിലും പിന്നീട് റാന്നി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. റോഡിലേക്ക് ഉരുണ്ടുവീണ പാറക്കല്ല് റോഡില്‍ നിന്ന് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ നീക്കി. 

 

 

date