Skip to main content
ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന കൈത്താങ്ങ് പദ്ധതി യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യപ്രഭാഷണം നടത്തുന്നു.

പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളില്‍ ജില്ലാ കളക്ടറെത്തും 

പരീക്ഷാ ഫലത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന കൈത്താങ്ങ് പദ്ധതിയുടെ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍മാരുമായി കളക്ടര്‍  യോഗത്തില്‍ സംവദിച്ചു. 

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് കളക്ടര്‍ പറഞ്ഞു. എത്ര വര്‍ഷം പഠിപ്പിച്ചു എന്നതിലല്ല കുട്ടികള അറിഞ്ഞ് എത്ര ഫലവത്തായി പഠിപ്പിച്ചു എന്നതിലാണ് കാര്യമെന്നും ഗസ്റ്റ് അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ നിലവാരം കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ നിയമനം നടത്താവു എന്നും അദ്ദേഹം പറഞ്ഞു. 

2019ലെ ഹയര്‍ സെക്കന്ററി പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളെ നാലായി തിരിച്ചതില്‍ 60 ശതമാനത്തിനും 75 ശതമാനത്തിനും ഇടയ്ക്ക് വരുന്ന സ്‌കൂളുകളിലും 60 ശതമാനത്തിന് താഴെ മുതല്‍ ഒരു കുട്ടിപോലും ജയിക്കാത്ത സ്‌കൂളിലും താന്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

date