Skip to main content

നിറവ് ഗോത്രകലോത്സവം 15, 16, 17 തീയതികളില്‍

സംസ്ഥാനത്തെ ട്രൈബല്‍ ലൈബ്രറികളിലെ പ്രതിനിധികളെയും ജില്ലയിലെ വിവിധ ആദിവാസി വിഭാഗങ്ങളിലെ കലാകാരന്‍മാരെയും പങ്കെടുപ്പിച്ച് നവംബര്‍ 15, 16, 17 തീയതികളില്‍ കുമളി ഹോളിഡേ ഹോമില്‍ നിറവ് ഗോത്ര സാംസ്‌കാരികോത്സവം നടത്തും. 15ന് രണ്ട് മണിക്ക് ഗോത്രകലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള  വിളംബരറാലി കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് നാലിന് ഗോത്രകലാപരിപാടികള്‍. 16ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ സ്വാഗതം ആശംസിക്കും. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും. 11.30ന് ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വ്വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ സൂസന്‍ ഐസക് വിഷയാവതരണം നടത്തും. 17ന് ട്രൈബല്‍ ലൈബ്രറികളുടെ പ്രവര്‍ത്തനവും പരിപാടികളും എന്ന വിഷയത്തില്‍ ഡോ. പി.കെ ഗോപന്‍ സെമിനാര്‍ അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍  അധ്യക്ഷത വഹിക്കും.  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി. സത്യന്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ അബ്ദുള്‍ റസാഖ് കൃതജ്ഞതയും പറയും.

 

date