Post Category
ഭാഗ്യക്കുറി തൊഴിലാളികള്‍ക്ക് മത്സരങ്ങള്‍
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
അംഗങ്ങളുടെ മക്കള്‍ക്ക് ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, മിമിക്രി, ചിത്രരചന, കവിതാ രചന, ഓട്ടം, ഹൈജംപ്, ലോങ് ജംപ്, ഷോട്ട് പുട്ട് ക്ഷേമനിധി അംഗങ്ങള്‍ക്കായി ഭാഗ്യക്കുറി അനുഭവ വിവരണം, ലോട്ടറി ടിക്കറ്റ് സോര്‍ട്ടിംഗ് ആന്റ് ബണ്ഡിലിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. നവംബര്‍ 23 നകം ക്ഷേമനിധി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: -0481 2300390.
date
- Log in to post comments