Post Category
മലയാള ദിനം - ഭരണഭാഷാ വാരാഘോഷം: തര്‍ജ്ജമ മത്സര വിജയികള്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ മലയാള ദിനം - ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നടത്തിയ ഇംഗ്ലീഷ്- മലയാളം തര്‍ജ്ജമ മത്സരത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് കാര്യാലയത്തിലെ സി.എല്‍ സ്റ്റാര്‍വിന്‍ ഒന്നാം സ്ഥാനം നേടി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ പി സുധ, കലക്ടറേറ്റിലെ ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫെഡറല്‍ ബാങ്ക് റിട്ട. മാനെജറും പത്തോളം പുസ്തകങ്ങള്‍ വിവര്‍ത്തനം നടത്തിയ ബി. നന്ദകുമാറാണ് വിധിനിര്‍ണയം നടത്തിയത്. മത്സരത്തില്‍ 30 ഓളം ജീവനക്കാര്‍ പങ്കെടുത്തിരുന്നു.
date
- Log in to post comments