വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ ഇ.വി.പി. മൊബൈല്‍ ആപ്പിലൂടെ നവംബര്‍ 18 വരെ തിരുത്താം
വോട്ടര്‍ പട്ടികയിലെ നിലവിലുള്ള വിവരങ്ങള്‍ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ളവയില്‍ തെറ്റുണ്ടെങ്കില്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും തിരുത്തുന്നതിനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ഇ വി. പി. (ഇലക്ടേഴ്സ് വേരിഫിക്കേഷന്‍ പ്രോഗ്രാമില്‍) മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്താം. നവംബര്‍ 18 വരെ മൊബൈല്‍ ആപ്പിലൂടെ തെറ്റുകള്‍ തിരുത്താം. ഇ.വി.പി. മൊബൈല്‍ ആപ്പിലൂടെയുള്ള തിരുത്തലുകള്‍ ഉള്‍പ്പെടുത്തി നവംബര്‍ 25 ന് കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധപ്പെടുത്തുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
താഴെപ്പറയുന്ന രീതിയില്‍ ഇ.വി.പി. മൊബൈല്‍ ആപ്പ് പ്രയോജനപ്പെടുത്താം.
* പ്ലേസ്റ്റോറില്‍ നിന്നും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
* നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനും പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും ചതുരപ്പെട്ടിയിലെ താഴെയുള്ള ബോക്സില്‍ ടിക് മാര്‍ക്ക് കൊടുക്കുക.
* ഇ.വി.പി യില്‍ (ഇലക്ടേഴ്സ് വേരിഫിക്കേഷന്‍ പ്രോഗ്രാമില്‍) ക്ലിക്ക് ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുക. ശേഷം അതിലേക്ക് വരുന്ന ഒ.ടി.പി. നമ്പര്‍ നമ്പര്‍ താഴെ കാണുന്ന കോളത്തില്‍ നല്‍കി ലോഗിന്‍ ചെയ്യുക.
* നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പേരുകള്‍ നല്‍കി വിവരങ്ങള്‍ പരിശോധിക്കാം. പരിശോധിച്ച് പേര് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക . തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനായി ഫോംസ് എന്ന ബോക്സ് ക്ലിക്ക് ചെയ്ത ആവശ്യമായ ഫോംമുകള്‍ തെരഞ്ഞെടുത്ത് തെറ്റുകള്‍ തിരുത്താം.
* തെറ്റുകള്‍ തിരുത്തുകയോ വോട്ടര്‍പട്ടികയില്‍ പുതുതായി പേരുകള്‍ ചേര്‍ക്കുന്നവര്‍ അനുബന്ധരേഖകളും ഫോട്ടോയും മൊബൈലിലൂടെ അപ്ലോഡ് ചെയ്യണം.
* അതിനുശേഷം നിങ്ങളുടെ കുടുംബത്തിലുള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ ചേര്‍ത്തുവച്ച് ഇ.വി.പി.ആപ്പിലൂടെ വോട്ടര്‍ ഫാമിലി ട്രീ ഉണ്ടാക്കി കുടുംബത്തിലെ സമ്മതിദായകരുടെയെല്ലാം വിവരങ്ങള്‍ ഒന്നിച്ച് സൂക്ഷിക്കാം.
* ഇ. വി.പി. ഉപയോഗപ്പെടുത്തി കൃത്യമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വോട്ടര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
- Log in to post comments