Skip to main content

പട്ടികജാതി വനിതകള്‍ക്ക് പരിശീലനം

 

സംസ്ഥാന വനിതാ കോര്‍പ്പറേഷന്റെ കീഴില്‍ പട്ടികജാതി വിഭാഗക്കാരായ വനിതകള്‍ക്ക് വനിതാ സംരംഭകത്വ പദ്ധതി പരിശീലനവും എല്‍.ഇ.ഡി നിര്‍മാണ പരിശീലനവും നല്‍കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-50. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും അസ്സല്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുമായി വനിതാ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മേഖലാ മാനെജര്‍ അറിയിച്ചു. ഫോണ്‍: 0491-2544090.

date