Skip to main content

ശരണബാല്യം പരിശീലന പരിപാടി സംഘടിപ്പിച്ചു

 

ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യവിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ  സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജാഗ്രത സമിതി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സായൂജ്യം റസിഡന്‍സിയില്‍ പരിശീലനം നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ മറിയ ജെറിയാര്‍ഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ അധ്യക്ഷയായി. കുട്ടിക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് ബച്ച്പ്പന്‍ ബച്ചാവോ ആന്ദോളന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍മരായ പ്രശ്രീന്‍ കുന്നപ്പള്ളി, ഉല്ലാസ്, ബാലവേല, ബാല ഭിക്ഷാടനം സംബന്ധിച്ച് ശിശുക്ഷേമ സമിതി അംഗം അപര്‍ണ നാരായണന്‍ ക്ലാസ്സെടുത്തു. ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍.പ്രഭുല്ലദാസ്, സോഷ്യല്‍ വര്‍ക്കര്‍ കെ. അനീഷ് കുമാര്‍, ശരണബാല്യം റെസ്‌ക്യു ഓഫീസര്‍ അശ്വത്ത് മുരളി എന്നിവര്‍ പങ്കെടുത്തു.

date