Skip to main content

ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്‌സ് കാലയളവില്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍- എന്‍ജിനീയറിങ് - നഴ്‌സിംഗ്-പാരാ മെഡിക്കല്‍ ബിരുദങ്ങള്‍, പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ.  കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. നവംബര്‍ 30 വരെ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങളുടെ മക്കളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക.

date