Skip to main content

മലമ്പുഴയില്‍ 17.50 ലക്ഷത്തിന്റെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി

 

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി. എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17.50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് -കുണ്ടുപാറ റിങ് റോഡിന് 12.5 ലക്ഷം, കിഴക്കേകുന്നുകാട് റോഡ് സംരക്ഷണഭിത്തി- കോണ്‍ക്രീറ്റിങ്ങിന് 2.5 ലക്ഷം, 19-ാം വാര്‍ഡിലെ പടിഞ്ഞാറേഞ്ഞറ ഇടവഴി കോണ്‍ക്രീറ്റിങ്ങിന് 2.5 ലക്ഷം, മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 3.5 ലക്ഷം  എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. നേരത്തെ ആസ്തി-പ്രാദേശിക വികസന പദ്ധതി പ്രകാരം 2.51 കോടിയുടെ പദ്ധതികള്‍ക്കുമുള്ള ഭരണാനുമതി ലഭിച്ചിരുന്നു.

date