Skip to main content

ജി.ഐ.എസ് സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കി

 

ഭൂവിവര സാങ്കേതിക വിദ്യാദിനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായി ജി.ഐ.എസ് (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മാറ്റിക് സിസ്റ്റം) സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കി. ഭൂവിനിയോഗ ബോര്‍ഡ്, ഹരിതകേരളം മിഷന്‍ എന്നിവ സംയുക്തമായാണ് ജലസേചന വകുപ്പ്, കൃഷി വകുപ്പ്, എം.ജി.എന്‍.ആര്‍.ജി.എസ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.

ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗായത്രി ഉപനദീതടനിര്‍വ്വഹണ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കും തോടുകളുടേയും കുളങ്ങളുടേയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് പരിശീലനം നല്‍കിയതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ പറഞ്ഞു. ഉപരിതല ജലസംഭരണം സാധ്യമാക്കുന്ന കുളങ്ങള്‍, തടയണകള്‍, വിയറുകള്‍, റഗുലേറ്ററുകള്‍, ചെക്കുഡാമുകള്‍, സ്ല്യൂയിസുകള്‍ എന്നിവയ്ക്കു പുറമെ പച്ചത്തുരുത്തുകള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികളും പദ്ധതി രേഖയില്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിലെ ഭൗമശാസ്ത്രജ്ഞരായ ശശിലാല്‍, ജഗദീഷ് ബാബു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

date