Skip to main content

മസ്റ്റര്‍ ചെയ്യണം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ഈ മാസം 30ന് മുമ്പ് ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദത്തിലെത്തി മസ്റ്റര്‍ നടത്തണം. മസ്റ്ററിംഗ് സൗജന്യമാണ്. കിടപ്പുരോഗികളായതിനാല്‍ അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരുടെ വിവരങ്ങള്‍ കുടുംബാംഗം 29നകം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.   

date