Skip to main content

മസ്റ്ററിങ് നടത്തണം

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബേര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30 നകം  അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങ് സൗജന്യമാണ്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. കിടപ്പു രോഗികളുടെ മസ്റ്ററിങ് അക്ഷയ പ്രതിനിധികള്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ വീട്ടില്‍ വന്ന് ചെയ്യും. ഇതിനായി കിടപ്പുരോഗികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ നവംബര്‍ 29 നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ  അറിയിക്കണം

date