Skip to main content

മസ്റ്റര്‍ ചെയ്യണം

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് (കേരളാ കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍ തൊഴിലാളി ക്ഷേമ പദ്ധതി) എന്നിവയില്‍ നിന്നും പെന്‍ഷന്‍/അവശതാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍  നവംബര്‍ 30നു മുന്‍പ് ആധാര്‍ കാര്‍ഡ്, ബാങ്ക്  പാസ്ബുക്ക്  എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ എത്തി പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ് . മസ്റ്ററിംഗ് ചെയ്തവര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഈ വര്‍ഷം ലൈഫ്  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയര്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ 0468-2220248, 0471-2464240.

date