Skip to main content

സാമൂഹ്യപ്രതിരോധ ദിനാചരണം ഇന്ന്

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ ജډദിനമായ ഇന്ന് (നവംബര്‍ 15) ജില്ലയില്‍ സാമൂഹ്യ പ്രതിരോധ ദിനമായി ആചരിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന്  നടക്കുന്ന ചടങ്ങില്‍ ജസ്റ്റീസ് കെ.ടി. തോമസ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും.
 

ജുഡീഷ്യല്‍ ഒന്നാം  ക്ലാസ് മജിസ്ട്രേറ്റ് മിഥുന്‍ ഗോപി ജി. എസ് മുഖ്യ പ്രഭാഷണം നടത്തും. പ്രോസിക്യൂഷന്‍  ഡെപ്യൂട്ടി ഡയറക്ടര്‍  ജെ. പത്മകുമാര്‍, ജില്ലാ ജയില്‍ സൂപ്രണ്ട് പി. വിജയന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍  അഡ്വ. ഷീജ അനില്‍, വനിത ശിശുവികസന ഓഫീസര്‍ പി. എന്‍ ശ്രീദേവി, പ്രൊബേഷന്‍  ഉപദേശക സമിതി അംഗം അഡ്വ. വി. ജയപ്രകാശ് കാരാട്ട്, ബി.സി.എം കോളേജ്  സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  വി. ജെ. ബിനോയ് സ്വാഗതവും  ടി. ഡി. ജോര്‍ജുകുട്ടി നന്ദിയും പറയും.
 

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് എന്‍.പി പ്രമോദ് കുമാര്‍ ക്ലാസെടുക്കും.

date