Skip to main content

സൗഹൃദ ഫുട്ബോള്‍ മത്സരം:   ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിന് വിജയം

   ശിശുദിനത്തില്‍ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് വിജയം. കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ മാന്‍വെട്ടം ഡീര്‍ ലൈറ്റ് ക്ലബിനെ മൂന്നിനെതിരെ നാലു  ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

 ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു.  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ അനില്‍ സമ്മാനദാനം നിര്‍വഹിച്ചു. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്‍. സോന, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ ബിനോയ്  എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

date