Skip to main content

കലക്ടറുടെ കൈകളില്‍ 'ദോസ്തി ബാന്‍ഡ്' - ബാലസംരക്ഷണ വാരാഘോഷത്തിന് തുടക്കമായി

 

ശിശു ദിനത്തില്‍ ജില്ലാകലക്ടറുടെ കൈകളില്‍ ദോസ്തി ബാന്‍ഡ് അണിയിച്ച് ചൈല്‍ഡ് ലൈന്‍ ജില്ലയില്‍ നടത്തുന്ന ബാലസംരക്ഷണ വാരാഘോഷത്തിനു തുടക്കമായി. മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കലക്ടറെ സന്ദര്‍ശിച്ച് അദ്ദേഹത്തിന് ദോസ്തി ബാന്‍ഡ് അണിയിച്ചണ്  ക്യാമ്പയിനിങിന്റെ ജില്ലതല  ഉദ്ഘാടനം നിര്‍വഹിച്ചത്. 
ചൈല്‍ഡ് സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റുമായി  സഹകരിച്ച് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി   പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ബാല സൗഹൃദ പൊലീസ് സംവിധാനത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റുഡന്റസ്  പൊലീസ് കേഡറ്റിന്റെ സഹകരണത്തോടെ 'ദോസ്തി ബാന്‍ഡ്' ക്യാമ്പയിനിങും നടത്തി.  നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ ജില്ലയിലെ കോളജുകളില്‍ കുട്ടികളില്‍ സുരക്ഷിത ബോധവും മുതിര്‍ന്നവരില്‍ ബാല സംരക്ഷണ ബോധവും സൃഷ്ടിക്കാന്‍ സൗഹൃദ റിബണ്‍ ക്യാമ്പയിനിങും സംഘടിപ്പിച്ചു. 

വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 20ന് വൈകീട്ട് മൂന്നിന് കേരള പൊലീസ്, കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ 'റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ് ഹുഡ്' എന്ന പേരില്‍ കലക്ടറുടെ വസതി പരിസരത്ത് നിന്നും കൂട്ടയോട്ടം സംഘടിപ്പിക്കും. ജെംസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക്  ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമത്തിനെതിരെ തെരുവ് നാടകവും അരങ്ങേറും.
 

date