Skip to main content

പ്രമേഹ ദിനാചരണം നടത്തി

 

ജില്ലാ ഹോമിയോ ആശുപത്രിയുടെ ആയുഷ്മാന്‍ ഭവ സമഗ്ര ചികിത്സാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനാചരണം നടത്തി.  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബാ ബീഗം ഉദ്ഘാടനം ചെയ്തു.  ആശുപത്രി സൂപ്രണ്ട് ചെറിയാന്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു.  പ്രമേഹ ചികിത്സ ഹോമിയോ പതിയില്‍ എന്ന വിഷയത്തില്‍ ഡോ. അനൂപും പ്രമേഹവും ഭക്ഷണവും എന്ന വിഷയത്തില്‍ യോഗ ട്രെയിനര്‍ ഷംസുദ്ദീനും ക്ലാസ്സെടുത്തു. ഡോ. മുഹമ്മദ് മുനീര്‍, ഡോ. ബിന്ദു, ഡോ. നര്‍ഗീസ്, ഡോ. അഭിലാഷ്. ഡോ. നിത്യ പി, ഡോ. അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.   
 

date