Skip to main content

ലോകപ്രമേഹ ദിനം ആചരിച്ചു

 

ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി ലോകപ്രമേഹ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പും, പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണരീതി സംബന്ധിച്ചുള്ള പ്രദര്‍ശനവും നടത്തി. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടന്ന ചടങ്ങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം. ഒ മാരായ ഡോ മുഹമ്മദ് ഇസ്മയില്‍, ഡോ. അഫ്സല്‍ അഹമ്മദ്, ഡോ.രാജേഷ്, ഡി. പി.എം. ഡോ.ഷിബുലാല്‍, മാസ് മീഡിയ ഓഫീസര്‍ ഗോപാലന്‍, രാജു, ഡോ. ഫിറോസ് ഖാന്‍ , ഡോ.അബിനി  തുടങ്ങിയവര്‍ സംസാരിച്ചു.
 

date