Skip to main content

ഹൃദ്യം സംഗമം നടത്തി

 

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യകേരളം ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൃദ്യം പദ്ധതിയില്‍ ശസ്ത്രക്രിയ നടന്ന കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അധ്യക്ഷയായി. തിരൂരങ്ങാടി ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ഹൃദ്യം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഗുണഭോക്താക്കള്‍ സംഗമത്തില്‍ പറഞ്ഞു. കുട്ടികളിലെ വൈകല്യം വളര്‍ച്ച വികാസം എന്നിവയിലെ കാലതാമസം മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സ്വകാര്യ സ്ഥാപനങ്ങളില്‍ വലിയ ചെലവ് വരുന്ന ഇത്തരം ചികിത്സകള്‍ ഡിഇഐസിയില് തികച്ചും സൗജന്യമായാണ് ചെയ്തു വരുന്നത്.  
പദ്ധതിയുടെ ഭാഗമായി ജില്ലയിലിതുവരെ 285 കുട്ടികള്‍ക്കാണ് സര്‍ജറി നടത്തിയത്. 780 പേര്‍ ജില്ലയിലിതുവരെ ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജ•നാ ഹൃദയ വൈകല്യമുളള 18 വയസുവരെയുളള കുട്ടികള്‍ക്ക് സര്‍ക്കാറിന്റെ സൗജന്യ ചികിത്സാ പരിപാടിയാണ് ഹൃദ്യം.
പരിപാടിയില്‍ ആരോഗ്യകേരളം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ , ഡി.ഇ.ഐസി മെഡിക്കല്‍ ഓഫീസര്‍ ഡോ.കുഞ്ഞാവുട്ടി, പീഡിയാട്രീഷന്‍ ഡോ. നവാല്‍  മൊയ്തു, ഡി.ഇ.ഐ.സി മാനേജര്‍ ദേവീദാസ് മേനോന്‍്, സൈക്കോളജിസ്റ്റ് അനുജ, ഡോ. അബൂബക്കര്‍ കോയ എന്നിവര്‍ പങ്കെടുത്തു.
 

date