Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്  ഇന്ന്  

ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടയ്ക്കുന്നതിനും പുതിയതായി അംഗത്വം ചേരുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനുമുള്ള അവസരം നല്‍കുന്നതിനുമായി കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു.
 
വാകത്താനം വില്ലേജിലുള്ളവര്‍ക്ക് ഇന്ന് (നവംബര്‍ 15) വാകത്താനം ഗ്രാമപഞ്ചായത്ത് ഹാളിലും കങ്ങഴ വില്ലേജിലുള്ളവര്‍ക്ക് നവംബര്‍ 19ന് കങ്ങഴ  ഗ്രാമപഞ്ചായത്ത് ഹാളിലുമാണ് സിറ്റിംഗ്. രാവിലെ 10 മുതല്‍ 3 മണി വരെ നടക്കുന്ന സിറ്റിംഗില്‍ പങ്കെടുത്ത് പുതിയതായി അംഗത്വം ചേരുന്നതിനും കുടിശിക അടയ്ക്കുന്നതിനുമുള്ള അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

date