Skip to main content

ലോക പ്രമേഹ ദിനം സെമിനാര്‍ സംഘടിപ്പിച്ചു

 

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹവും വൃക്ക രോഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെയും തൃശൂര്‍ വെല്‍നസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്‍നസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹുസൈന്‍ ചെറുതുരുത്തി പ്രമേഹവും വൃക്ക രോഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സ്ഥിരസമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറയ്ക്കല്‍, ഹാജറുമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date