Skip to main content

ചുമട്ടുതൊഴിലാളി പെന്‍ഷന്‍ ; മസ്റ്ററിംഗ് നടത്തണം

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് സഹിതം അക്ഷയകേന്ദ്രത്തില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം.   മസ്റ്ററിംഗ് നടത്തിയിട്ടുളള തൊഴിലാളികള്‍ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുകയുളളൂവെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2366380. 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 21 ന്

 

വളയം ഗവ.ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ നവംബര്‍ 21 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ നടത്തും. യോഗ്യത - എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം. ഫോണ്‍ 0496 2461263.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വടകര അര്‍ബ്ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 84 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 25 ന് രണ്ട് മണിക്കകം ആവശ്യമായ രേഖകള്‍ സഹിതം വടകര വനിതാ ശിശുവികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2515176.

 

date