Skip to main content

ആരോഗ്യവകുപ്പില്‍ നിന്ന് 800 പേര്‍

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും പത്തു വീതവും അപ്പാച്ചിമേട്, നീലിമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബിന്റെയും കാര്‍ഡിയോളജിസ്റ്റിന്റെയും സേവനവും ലഭിക്കും. ഇതിനു പുറമേ മറ്റ് എല്ലാ സ്ഥലങ്ങളിലും ഫിസിഷ്യന്‍മാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാര്‍ഡ് പ്രവര്‍ത്തിക്കും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രിയും സജ്ജമായി. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഒ.പി തുറന്നു പ്രവര്‍ത്തിക്കും. രണ്ടു ഷിഫ്റ്റുകളിലായി ഡോക്ടറുടെ സേവനവും ലഭിക്കും.  ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും.   ആംബുലന്‍സ്, സ്ട്രെച്ചര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ എരുമേലി മുതല്‍ സന്നിധാനം വരെ ലഭ്യമാണ്.  

 

date