Skip to main content

30 ഇക്കോ ഗാര്‍ഡുകള്‍

 ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കാനനപാതയിലെ ശുചീകരണത്തിനായി 30 ഇക്കോ ഗാഡുകളെ നിയമിച്ചു. ഒരു സെക്ഷന്‍ ഓഫീസര്‍, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, മൂന്ന് വാച്ചര്‍ എന്നിവടങ്ങുന്ന 30 ഇക്കോ ഗാര്‍ഡുകളെയാണ് പ്ലാപ്പള്ളി, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പ്ലാപ്പള്ളി മുതല്‍ പമ്പ വരെ 15 പേരും രാജാംപാറ മുതല്‍ പമ്പ വരെ 15 പേരേയുമാണ് നിയമിച്ചിട്ടുള്ളത്. കൂടാതെ സ്വാമി അയ്യപ്പന്‍ റോഡില്‍ അഞ്ച് വാച്ചര്‍മാരേയും ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.

ളാഹ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതിനായും സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. 

 

date