Skip to main content

കെ.എസ.്ആര്‍.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍  ചെയിന്‍ സര്‍വീസ് ഇന്ന് മുതല്‍

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ.്ആര്‍.ടി.സി 150 ചെയിന്‍ സര്‍വീസുകള്‍ നടത്തും. 110 നോണ്‍ എസി ബസുകളും 40 എസി ബസുകളും ഉണ്ടാകും. ഇതിനു പുറമേ ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്തും. ഇന്ന്(16) രാവിലെ മുതല്‍ കെ.എസ.്ആര്‍.ടി.സി ബസുകള്‍ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ.്ആര്‍.ടി.സി ബസ് സര്‍വീസുകളും ആരംഭിച്ചു.

 

date