Skip to main content

ഡിടിപിസിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ 

തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പന്തളത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കും. എരുമേലി മുതല്‍ സന്നിധാനം വരെ അയ്യപ്പസേവാ സംഘത്തിന്റെ ഏഴ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. അന്നദാനം, ചുക്കുവെള്ളം, ആംബുലന്‍സ്, സ്ട്രെച്ചര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. 

തീര്‍ഥാടന കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. നിലയ്ക്കലും പമ്പയിലും തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീല്‍ ബോട്ടില്‍ നല്‍കുന്ന കിയോസ്‌ക് കുടുംബശ്രീ തുടങ്ങും. 

പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകള്‍, കുളനട ഗ്രാമപഞ്ചായത്ത്, ആറന്മുള ഗ്രാമപഞ്ചായത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്ത്, വടശേരിക്കര ഗ്രാമപഞ്ചായത്ത്, റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്, റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, കോന്നി ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി തുടങ്ങിയ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഇടത്താവളം, കടവുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, തിരുവാഭരണപാതയുടെ ശുചീകരണം തുടങ്ങിയവയും യോഗം വിലയിരുത്തി. 

ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ശബരിമല എഡിഎം:എന്‍എസ്‌കെ ഉമേഷ്, പത്തനംതിട്ട എഡിഎം അലക്സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

date