Skip to main content

കുറ്റിക്കോലില്‍ നിന്നും ആവി.ഷ്‌ക്കരിച്ച സംസ്ഥാന പദ്ധതി

കുറ്റിക്കോല്‍ പഞ്ചായത്തില്‍ 2018 മാര്‍ച്ചില്‍ കാസര്‍കോട് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്‌നേഹിത കോളിങ്‌ബെല്‍ പദ്ധതി 2018-19 വര്‍ഷത്തില്‍ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ പെരുകിയതും ചിലര്‍ പരിചരണമില്ലാതെ ദുരിതത്തിലാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പദ്ധതി രൂപപ്പെടുത്തിയത്. അയല്‍ക്കൂട്ട പരിധിയില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന പുരുഷന്മാരടക്കമുള്ളവരെ കണ്ടെത്തി അയല്‍ക്കൂട്ട ആരോഗ്യദായക വോളണ്ടിയറുടെ നേതൃത്വത്തില്‍ ആവശ്യമായ മാനസിക-സാമൂഹിക പിന്തുണ നല്‍കുകയാണ് പദ്ധതി. ഭൗതികസാഹചര്യം മെച്ചമെങ്കിലും ഒറ്റയ്ക്ക് കഴിയുന്നവര്‍, മോശമായ ഭൗതിക സാഹചര്യത്തില്‍ ഒറ്റയ്ക്ക് കഴിയുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവരെയാണ് പദ്ധതിയിലേക്കുള്‍പ്പെടുത്തുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പതിനാലു ജില്ലകളില്‍ നിന്നുമായി ആദ്യഘട്ടത്തില്‍ 57,555 പേരെയാണ് കണ്ടെത്തിയത്. ജില്ലയില്‍ ഇങ്ങനെ 3761 പേരെയാണ് കണ്ടെത്തിയത്. ഗുണഭോക്താക്കളെ ഒറ്റയ്ക്കല്ല സമൂഹം കൂടിയുണ്ട് എന്ന് ബോധ്യപ്പെടുത്താനും ഇവരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ പരിഗണനയിലേക്ക് കൊണ്ടുവരുന്നതിനുമാണ് വാരാചരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക യോഗവും പരിപാടികളും സംഘടിപ്പിക്കും.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ പ്രൊജക്ട് മാനേജര്‍ ആരതി മേനോന്‍ സ്‌നേഹിത കോളിങ് ബെല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ഷംസുദ്ദീന്‍ തെക്കില്‍, സി എം ഷാസിയ, ഗീത ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, എന്‍ വി ബാലന്‍, കെ മാധവന്‍ നായര്‍, കുടുംബശ്രീ എഡിഎംസി ഡി ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി പി ദേവദാസ്, സിഡിഎസ് മെംബര്‍ സെക്രട്ടറി ബി വി വിജയകുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ മുംതാസ് അബൂബക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ സംബന്ധിച്ചു.

date