Skip to main content

ഏകാന്തതയ്ക്ക് അവസാനം; നഫീസയ്ക്ക് ഇനി കുടുംബശ്രീ തുണ

രോഗം തളര്‍ത്തിയ ശാരീരിക അവശതകളുമായി ഒറ്റപ്പെട്ടു കഴിഞ്ഞു വന്നിരുന്ന കോളിയടുക്കത്തെ നഫീസയ്ക്ക് തുണയായി ഇനി കുടുംബശ്രീയുണ്ടാകും. സ്‌നേഹിത കോളിങ് ബെല്‍ വാരാചരണം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നഫീസയെ അവരുടെ വീട്ടില്‍ സന്ദര്‍ശിച്ചു. രോഗംപിടിപ്പെട്ട് പ്രയാസമനുഭവിക്കുന്ന ഇവര്‍ക്ക് വേണ്ടി ആരോഗ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
കുഞ്ഞടുക്കം ബാരിക്കാട് ഹൗസില്‍ താമസിക്കുന്ന ഈ അമ്പത്തിരണ്ടുകാരി 2015 ല്‍ ഭര്‍ത്താവ് അഹമ്മദ് മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. മരുന്നിനും ചികിത്സയ്ക്കും വലിയ തുകയാണ് വേണ്ടിവരുന്നത്. മക്കളില്ലാത്തതിനാല്‍ ഒറ്റയ്‌യ്ക്ക് വളരെ ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. സ്‌നേഹിത കോളിങ് ബെല്‍ പദ്ധതി പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നഫീസയ്ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മന്ത്രിയെ അനുഗമിച്ചു.

date