Skip to main content

ത്രിദിന പരിശീലന ക്യാമ്പ്  കാസര്‍കോട്  ആരംഭിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കണ്ടറി വിങിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ക്ലബ്ബിന്റെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ വളണ്ടിയര്‍മാരുടെ ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി.കാസര്‍കോട് സ്പീഡ്  വേ ഇന്നില്‍ ആരംഭിച്ച ക്യാമ്പ് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍  ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷയായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ  പി.വി പ്രസീത, ഗീത ജി തോപ്പില്‍, കെ.വി മണികണ്ഠദാസ് എന്നിവര്‍ സസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ല കോ-ഓഡിനേറ്റര്‍ സി.പുഷ്പ സ്വാഗതവും കാസര്‍കോട് സൗഹൃദ ക്ലബ്ബ് സ്‌പെഷ്യല്‍ ഫാക്കല്‍റ്റി ബിജു ജോസഫ് നന്ദിയും പറഞ്ഞു.ക്യാമ്പ് നാളെ സമാപിക്കും.

date